റിയാദ്- സൗദിയിലെ അഞ്ചു മേഖലകളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽബഹ, മക്ക, അൽ ഖസീം എന്നിവടങ്ങളിലും മഴക്കുള്ള സാധ്യതയുണ്ട് . ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്ക്, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിലും തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 15മുതൽ 30 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ട്.