Sorry, you need to enable JavaScript to visit this website.

' അടുത്ത വര്‍ഷം തിരിച്ച് വരും, പോലീസിനേയും പട്ടാളത്തെയും അറിയിക്കേണ്ട ' -കുറിപ്പെഴുതി നാടുവിട്ട കുട്ടി സംഘത്തെ കണ്ടു കിട്ടി

കൊച്ചി - ക്രിസ്മസ് പരീക്ഷില്‍ എട്ടു നിലയില്‍ പൊട്ടിയതിന് നാടുവിട്ട മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അച്ഛനും അമ്മയക്കും എഴുതിയ കത്തിലെ വരികള്‍ ഇങ്ങനെയാണ്. ' പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന്‍ എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നില്‍ക്കരുത്. ഇനി അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഞങ്ങള്‍ തിരിച്ച് വരൂ.  അപ്പോള്‍ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാല്‍ മതി. ഞങ്ങള്‍ പോവുന്നത് കൊണ്ട് പോലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും.'
എറണാംകുളം പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്റെ മകന്‍ ആദിത് (13) പ്രജീഷിന്റെ മകന്‍ ആദിഷ് (13) ,ജസ്റ്റിന്റെ മകന്‍ ആഷ് വിന്‍ (13)  എന്നിവരാണ് ക്രിസ്മ്‌സ പരീക്ഷയില്‍ തോറ്റ വിവരം വീട്ടില്‍ അറിയിക്കാന്‍ പേടിച്ച് വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് ഇന്നലെ രാവിലെ വീടുവിട്ടത്. ആദിത് ആണ് സ്വന്തം കൈപ്പടയില്‍ വീട്ടുകാര്‍ക്ക് കത്തെഴുതിയത്. കത്ത് കണ്ട ഉടന്‍ മൂന്ന് കുട്ടികളുടെയും വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഞാറയ്ക്കല്‍ പൊലീസില്‍ പരാതി എത്തിയതോടെ പോലീസ് കുട്ടികളുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി. അതോടെ ഇന്നലെ രാത്രി തന്നെ കുട്ടികളെ തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും കണ്ടെത്താനായി. ഇതോടെയാണ് വീട്ടുകാര്‍ക്കും പോലീസിനും സമാധാനമായത്. കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പരീക്ഷയില്‍ തോറ്റതിനാണ് നാടുവിട്ടതെന്ന് കാര്യം അവര്‍ മാതാപിതാക്കളോട് പറഞ്ഞത്. 

 

Latest News