വടകര - ഓട്ടോ ഡ്രൈവറെ റെയിൽ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വരണ്ടയില്‍ ഷൈജുവിനെ (40) യാണ് റെയില്‍ പാളത്തിനു സമീപം മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ ലൈനിനു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ട്രെയിന്‍ തട്ടിയതാണെന്നു കരുതുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. രാജിയാണ് ഭാര്യ. മക്കള്‍: ഷിംന, തൃഷ.