തിരുവനന്തപുരം - കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് മുന്നില്‍ ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക്. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാണമെന്നാവശ്യപ്പെട്ട് ഡോ തോമസ് ഐസക്കിന് ഇ ഡി സമന്‍സ് അയച്ചിരുന്നു. സമന്‍സ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തോമസ് ഐസ്‌ക് പറഞ്ഞു. പന്ത്രണ്ടാം തീയതി ഹാജരാകില്ല, ഇ ഡി ബി ജെ പിയുടെ രാഷ്ട്രീയ ആയുധമാണ്. ഇ ഡി യെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.