Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിലെ വ്യാപാരിയെ കടയ്ക്കുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ രണ്ട് പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയായ ജോര്‍ജ്ജ് ഉണ്ണൂണ്ണിയെ പട്ടാപ്പകല്‍ കടക്കുള്ളില്‍  കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ പിടിയില്‍. തമിഴ്‌നാട്ടുകാരായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. മോഷണത്തിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച് വ്യാപാരിയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്.  വലിയ ആസൂത്രണം നടത്തിയാണ് പ്രതികള്‍ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ എടുത്തു കൊണ്ടുപോയി. റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

 

Latest News