കോട്ടയം - യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച യുവതിയെയും, ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടില്‍ രാഹുല്‍ കെ.ആര്‍ (33), ഭാര്യ ചിഞ്ചുമോള്‍ വി.ഐ (29) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് ഡിസംബര്‍ 31ന് രാത്രി എരുമേലി എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇവര്‍ക്ക് യുവാവിനോട് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിന്റെ വീട്ടില്‍ കയറി ആക്രമിച്ചത്.
ബഹിഷ്‌കരണം കാരണം ബിസിനസ് കുറഞ്ഞതായി മക്‌ഡൊണാള്‍ഡ്‌സ്
സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി