കൊച്ചി- നെടുമ്പാശേരി വിമാനതാവളം തുറക്കുന്നത് ഈ മാസം 29-ലേക്ക് മാറ്റി. നേരത്തെ 26ന് തുറക്കുമെന്നായിരുന്നു വിമാനതാവള അതോറിറ്റി അറിയിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫ് അടക്കമുള്ളവരെ വീണ്ടും വിന്യസിക്കാൻ സമയം ആവശ്യമായതിനാലാണ് വിമാനതാവളം തുറക്കുന്നത് നീട്ടാൻ കാരണണം. 90 ശതമാനം ജീവനക്കാരെയും വിവിധ രീതിയിൽ പ്രളയം ബാധിച്ചിട്ടുണ്ട്. വിമാനതാവളത്തിന് സമീപമുള്ള ഹോട്ടലുകളും മറ്റും തുറന്നിട്ടില്ല. മധ്യകേരളം ഇനിയും പ്രളയത്തിന്റെ ദുരന്തത്തിൽനിന്നും മോചിതമായിട്ടില്ലെന്നും അതിനാലാണ് സമയം നീട്ടുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.