പുല്‍പള്ളി-ജനവാസകേന്ദ്രത്തില്‍ ഓടയില്‍ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനസേന രക്ഷപ്പെടുത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട കുറിച്ചിപ്പറ്റയിലാണ് കുട്ടിയാന ഓടയില്‍ കുടുങ്ങിയത്. ഇന്നു രാവിലെയാണ് ആനക്കുട്ടി പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കാടിറങ്ങി തള്ളയാനയ്‌ക്കൊപ്പം മേയുന്നതിനിടെയാണ് ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടിയാന ഓടയില്‍ അകപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനസേനാംഗങ്ങള്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തി ഉച്ചയോടെയാണ് തള്ളയാനയുടെ അടുത്ത് എത്തിച്ചത്.