Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാഴിക്കാടനെ മുഖ്യമന്ത്രി അപമാനിച്ചതിലെ നീറ്റൽ; പ്രശ്‌നം അടഞ്ഞ അധ്യായമെന്ന് കേരള കോൺഗ്രസ് എം

കോട്ടയം - റബർ വിഷയത്തിൽ തോമസ് ചാഴിക്കാടൻ എം.പിയെ നവകേരള സദസ്സിന്റെ പൊതുവേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ച  സംഭവത്തിൽ പ്രതിഷേധമുണ്ടെങ്കിലും അക്കാര്യം അടഞ്ഞ അധ്യായമാണെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ. കേരള കോൺഗ്രസ് എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിന് തൊട്ടു മുമ്പാണ് നേതാക്കൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 
 യോഗത്തിൽ എല്ലാ വിഷയങ്ങളും യോഗം ചർച്ച ചെയ്യുമെന്നും വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും യോഗത്തിനു മുമ്പ് പാർട്ടി ചെയർമാനും എം.പിയുമായ ജോസ് കെ മാണി പ്രതികരിച്ചു.
 റബർ കർഷകർ നേരിടുന്ന വില പ്രതിസന്ധി, മന്ത്രി സജി ചെറിയാൻ ക്രൈസ്തവ സഭയ്‌ക്കെതിരെ ഉയർത്തിയ വിവാദങ്ങൾ അടക്കം ചർച്ചയിൽ വരുമെന്നാണ് വിവരം. ഒപ്പം, ലോക്‌സഭ തെരഞ്ഞെടുപ്പു മുന്നൊരുക്കം, മറ്റു വിവിധ കാർഷിക പ്രശ്‌നങ്ങളും യോഗം ചർച്ച ചെയ്യും. കോട്ടയത്ത് പാർട്ടി ആസ്ഥാനത്താണ് യോഗം. കർഷക പാർട്ടി എന്ന സ്ഥാനം ഉറപ്പാക്കുക, റബർ കർഷകരു ടെ അവകാശങ്ങൾക്കായി പോരാടി വിമർശങ്ങൾക്ക് മറുപടി നൽകാനും പാർട്ടി യിൽ ആലോചനകളുണ്ട്.
 

Latest News