തിരുവനന്തപുരം - തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും മാധ്യമങ്ങളോട് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പറഞ്ഞു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ ഗവര്‍ണ്ണര്‍ മത്സരിക്കണമെന്ന സി പി എം നേതാവ് ബൃന്ദ കാരാട്ടിന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ്. എന്നെങ്കിലും അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ? ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.