പത്തനംതിട്ട - ബി ജെ പിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബി ജെ പിയില്‍ അംഗത്വമെടുത്തത്. എന്‍ ഡി എയുടെ ക്രിമസ്ത് സ്‌നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.