തൃശൂര്‍ - അതിരപ്പിള്ളി പ്ലാന്റേഷന് മേഖലയില്‍ തോട്ടം തൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. വീട്ടുകാര്‍ അടുക്കളയിലൂടെ പുറത്തേക്ക് ഓടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീടാണ് കാട്ടാന ഭാഗികമായി തകര്‍ത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന്റെ മുന്‍ഭാഗം ഇടിഞ്ഞു വീണതോടെ വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.