Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്  വേട്ട തുടങ്ങി, ഇന്ന് വേദിയില്‍ 60 ഇനങ്ങള്‍

കൊല്ലം-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും. മലപ്പുറം 203 പോയിന്റുമായി മൂന്നാമതും പാലക്കാട് 202 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുമാണ് ഉള്ളത്. 945 പോയിന്റ് നേടിയാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണകപ്പ് കോഴിക്കോട് കൊണ്ടു പോയത്.
കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് കപ്പില്‍ മുത്തമിട്ടത്.  രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലാണ് മത്സരം.

Latest News