തിരുവനന്തപുരം- കേരളത്തിലെ പ്രളയത്തില്‍ കോടികളുടെ നാഷ്ടമാണ് ഉണ്ടായതെന്നും ഈ സാഹചര്യത്തില്‍ കേരളത്തിന് യു.എ.ഇ നല്‍കുന്ന സഹായം നിരസിക്കരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി.
കീഴ്വഴക്കങ്ങള്‍ തടസ്സമാണെങ്കില്‍ പൊളിച്ചെഴുതണമെന്ന് ആന്റണി പറഞ്ഞു. സഹായം നിരസിച്ചാല്‍ കേരളവും യു.എ.ഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും ആന്റണി സവ്യക്തമാക്കി.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കാം. എന്നാല്‍, ആവശ്യവും അവസരവും മനസ്സിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും താനില്ലെന്നും തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞ ആന്റണി സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്ന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനത്തിന്റെ കുറവ് വ്യക്തമായിരുന്നുവെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.