കണ്ണൂര്‍- സമരത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ ചോദിച്ച ടൗണ്‍ എസ്.ഐയോട് പരസ്യമായി കയര്‍ത്ത് കല്യാശ്ശേരി എം.എല്‍.എ എം.വിജിന്‍.
താന്‍ എവിടത്തെ പോലീസാണെന്ന് ചോദിച്ചും സുരേഷ് ഗോപി സ്‌റ്റൈല്‍ എടുക്കേണ്ടെന്നും പറഞ്ഞാണ് എം.എല്‍.എ എസ്.ഐയോട് പരസ്യമായി കയര്‍ത്തത്. സിവില്‍ സ്‌റ്റേഷനില്‍ നഴ്‌സുമാരുടെ സമരത്തിനിടെയാണ് സംഭവം. സമരക്കാര്‍ക്കെതിരേ കേസെടുക്കുമെന്ന് എസ്.ഐ പറഞ്ഞതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ എസ്.ഐ ചോദിച്ചതോടെയായിരുന്നു എം.എല്‍.എ പൊട്ടിത്തെറിച്ചത്.
പിണറായി വിജയന്റെ പോലിസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എം.എല്‍.എ ഉദ്യോഗസ്ഥനെ ഓര്‍മ്മിപ്പിച്ചു.
അയോധ്യയിൽ പൂജിച്ച അക്ഷതവുമായെത്തിയ ബി.ജെ.പി നേതാവിനെ മർദിച്ചതായി പരാതി
ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍
അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം