ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം 13 ന് യു.എ.ഇ തലസ്ഥാനത്ത് എത്തും. അബുദാബിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അബുദാബിയില്‍ ബാപ്സ് ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേ ദിവസമാണ് അഹ് ലന്‍ മോഡിയെന്ന പരിപാടി. അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോഡി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണ സന്‍സ്ഥ പ്രസ്താവനയില്‍ അറിയിച്ചു.
സ്വാമി ഈശ്വരചരൺ ദാസ്, സ്വാമി ബ്രഹ്മവിഹാരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ബാപ്‌സ് പ്രതിനിധികൾ പ്രധാനമന്ത്രിയെ ദൽഹിയിലെ വസതിയിൽ സന്ദർശിച്ചാണ് ക്ഷേത്രം ഉദ്ഘാടനത്തിനുള്ള ക്ഷണം കൈമാറിയതെന്ന് സ്വാമിനാരായണൻ സൻസ്ത അറിയിച്ചു. അറബ് രാജ്യത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോഡി സ്വീകരിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍
അയോധ്യയിൽ പൂജിച്ച അക്ഷതവുമായെത്തിയ ബി.ജെ.പി നേതാവിനെ മർദിച്ചതായി പരാതി
വിരിഞ്ഞുനിൽക്കുന്ന താമരപ്പൂവിന് സമാനമായാണ് ബാപ്സ്ഹിന്ദു ക്ഷേത്രം. കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ ഒന്നു വരെ ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോഡി പങ്കെടുത്തിരുന്നു.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ. ഫെബ്രുവരി 14ന് രാവിലെയാണ് വിഗ്രഹ പ്രതിഷ്ഠ. . പൊതുജനങ്ങൾക്കുള്ള പ്രവേശനം 18 മുതലായിരിക്കും. അബുദാബി–ദുബായ് പ്രധാന ഹൈവേയ്ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങൾ ചേർത്തുവച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം ഏഴ് കൂറ്റൻ ഗോപുരങ്ങളുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് 2000 ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളാണ് ഉപയോഗിച്ചത്.
ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രണ്ട് ജലധാരകളും സരസ്വതി നദിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രകാശ കിരണവും ഉണ്ട്. ക്ഷേത്ര സമുച്ചയത്തിൽ സന്ദർശന കേന്ദ്രം, പ്രാർഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്‌ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018ലാണ് നിർമാണം ആരംഭിച്ചത്.