Sorry, you need to enable JavaScript to visit this website.

പുതുവത്സര തലേന്ന് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി

കോഴിക്കോട് - കോഴിക്കോട് നഗരത്തില്‍ പുതുവത്സര തലേന്ന് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ടെറസില്‍ നിന്ന് താഴേക്ക് വീണ് ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുല്‍ മജീദ് ആണ് മരിച്ചത്. ടെറസില്‍ നിന്നും സ്വയം വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ മദ്യലഹരിയില്‍ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുല്‍ മജീദിന്റെ സുഹൃത്ത് അരുണിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

 

 

Latest News