Sorry, you need to enable JavaScript to visit this website.

200 ശബ്ദങ്ങള്‍ അനുകരിക്കുന്ന പ്രവാസി ദുബായിലുണ്ട്, നിങ്ങള്‍ കേട്ടുവോ ഈ ശബ്ദം...

ദുബായ്- നിങ്ങള്‍ ഒരു യു.എ.ഇ നിവാസിയാണെങ്കില്‍, ടിവിയിലോ റേഡിയോയിലോ ഈ പ്രവാസിയുടെ ശബ്ദം നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാനെ അനുകരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയും- അതും അറബിയില്‍!

200-ലധികം ശബ്ദങ്ങള്‍ അനുകരിക്കാന്‍ കഴിവുള്ള എലി ഇസ്‌കന്ദര്‍, ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന 37 കാരിയായ ലെബനാന്‍ സ്വദേശിയാണ്. ഒരു ഹോബിയായി ആരംഭിച്ച് പിന്നീട് ഒരു കരിയറായി മാറിയ തന്റെ ശ്രദ്ധേയമായ സ്വര കഴിവുകള്‍ ഉപയോഗിച്ച് അദ്ദേഹം ലോകത്തെ പിടിച്ചുകുലുക്കി.

ഏലിക്ക് വെറും 8 വയസ്സുള്ളപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. അയല്‍വാസിയായ 80 വയസ്സുള്ള പരുക്കന്‍ ശബ്ദമുള്ള ഒരു സ്ത്രീക്ക് ഭക്ഷണം എത്തിക്കാന്‍ അമ്മ അവനെ അയച്ചു. അവരുടെ ശബ്ദം കേട്ട് ഞെട്ടിയ ഏലി ആ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ചു വിജയിച്ചു.
ഏലി ടെലിവിഷനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ തുടങ്ങി. തന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണുകളിലെ എല്ലാ കഥാപാത്രങ്ങളെയും അനുകരിക്കാന്‍ ശ്രമിച്ചു. അതുല്യ പ്രതിഭയുടെ ഉടമയാണെന്ന് ചെറുപ്പം മുതലേ വ്യക്തമായി.

16 ാം വയസ്സില്‍, റേഡിയോയില്‍ ആദ്യ പ്രകടനം. 17-ാം വയസ്സില്‍ ഏലിയുടെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചു. യൂ ട്യൂബ്് ചാനല്‍ തുടങ്ങി അദ്ദേഹം തന്റെ ആദ്യത്തെ ഫ്രീലാന്‍സ് ജോലിയില്‍ പ്രവേശിച്ചു. ഏലി തന്റെ ശബ്ദ വൈജാത്യങ്ങള്‍ പരിശീലിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രസിദ്ധനായി മാറി.

 

Latest News