തൃശൂര്‍ - തൃശൂരിലെ കുറ്റൂരില്‍ ഫാന്‍സി സ്റ്റോറിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.