തളിപ്പറമ്പ് - അയോധ്യയിൽ പൂജിച്ച അക്ഷതവുമായി ഗൃഹസന്ദർശനത്തിനെത്തിയ ബി.ജെ.പി നേതാവിന് നേരെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി. ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെയാണ് പരിക്കുകളോടെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രാത്രി മാവിച്ചേരിയിൽ വെച്ചാണ് സംഭവം. സി.പി.എം പ്രവർത്തകൻ സി.എം.സത്യന്റെ നേതൃതത്തിലുള്ള സിപിഎം സംഘാണ് ഹരിദാസിനെ മർദ്ദിച്ചത്. മർദ്ദനത്തിന് നേതൃത്വം നൽകിയ സി.എം.സത്യൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണണന്റെ സഹോദരനാണ്.
അയോധ്യയിൽ പൂജിച്ച അക്ഷതവുമായി വീടുകളിൽ ചെല്ലുന്നത് തടഞായിരുന്നു മർദ്ദനം. ഹൈന്ദവ ഭവനങ്ങളിലെ അമ്മമാർ അക്ഷതം സ്വികരിച്ച് പൂജാ മുറിയിൽ സൂക്ഷിക്കുന്നത് കണ്ട് അസഹിഷ്ണുത പൂണ്ട സി.പി.എം സമാധനം നിലനിൽക്കുന്ന കുറ്റേരി വില്ലേജിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനി എന്നിവർ ആവശ്യപ്പെട്ടു.