ഇടുക്കി-യുവതി നല്‍കിയ പീഡന പരാതിയില്‍ ഒരുമിച്ച് താമസിച്ചിരുനന യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍ കോവില്‍ കന്നിക്കല്ല് കാരക്കാട്ട് സജന്‍ സാര്‍ലെറ്റിനെയാണ് അറസ്റ്റ് ചെയ്തത്. യുവതി 17 വയസു മുതല്‍ യുവാവിനൊപ്പം താമസിച്ച് വരുകയായിരുന്നു. നിരന്തരം പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് പരാതിയുമായി യുവതി രംഗത്ത് എത്തിയത്.
3 വര്‍ഷമായി ഇരുവരും ഒന്നിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടയില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ടായി. കുട്ടിയുണ്ടായതോടെ ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥത ഉടലെടുക്കുകയും ഇത് കലഹത്തില്‍ എത്തുകയുമായിരുന്നു. യുവാവ് നിരന്തരം യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു. മൈനറായിരിക്കെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ശാരീരിക മാനസിക പീഡനത്തിനുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി
VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം
മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു