Sorry, you need to enable JavaScript to visit this website.

അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മൂന്നു ജില്ലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, യെല്ലോ അലർട്ട്

തിരുവനന്തപുരം - അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നു. കേരള തീരത്തിന് സമീപമുള്ള ന്യുനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി അടുത്ത മൂന്നോ-നാലോ ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.  ഇതിൽ നാളെയും മറ്റെന്നാളും (വ്യാഴം, വെള്ളി) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ നാളെയും മറ്റന്നാളും കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ട് ദിവസത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
 കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാൽ, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിലുണ്ട്.
 

Latest News