മലയാളി താരം സജന്‍ പ്രകാശ് ഉള്‍പെടുന്ന റിലേ ടീം നീന്തലിന്റെ 4-100 ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തി. ആരണ്‍ ഡിസൂസ, അന്‍ഷുല്‍ കോത്താരി, വീര്‍ധവാല്‍ ഖാഡെ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. എന്നാല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വ്യക്തിഗത ഇനത്തില്‍ സജന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. അവിനാഷ് മാനിയും ഫൈനലിന് മുമ്പെ പുറത്തായി. സന്ദീപ് സജവാളിന് 100 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ഷൂട്ടിംഗിന്റെ 50 മീ. റൈഫിള്‍ 3 പൊസിഷനില്‍ അഞ്ജും മുദ്ഗില്‍-ഗായത്രി നിത്യാനന്ദം ജോഡി യോഗ്യതാ റൗണ്ടില്‍ പുറത്തായി.
ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ പ്രിക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ജുറാബെക് കരീമോവിനോട് 6-3, 4-6, 3-6 ന് തോറ്റു.