Sorry, you need to enable JavaScript to visit this website.

മയ്യിത്ത് പരിപാലനത്തിന് ഇനി മൊബൈല്‍ യൂണിറ്റും

മഞ്ചേരിയില്‍ ആരംഭിച്ച മയ്യിത്ത് പരിപാലന മൊബൈല്‍ യൂണിറ്റ് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖാസി വി.പി. മുഹമ്മദ് മൗലവി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

മഞ്ചേരി-മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിനും സംസ്‌കാര ചടങ്ങുകള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കായി സൗകര്യമൊരുക്കുകയാണ് മഞ്ചേരിയിലെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്.  ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെയും അസൗകര്യങ്ങളുടെ നടുവില്‍ ജീവിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് മയ്യിത്ത് പരിപാലന മൊബൈല്‍ യൂണിറ്റിന് രൂപം നല്‍കിയത്.  മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിനുള്ള ടെന്റുകള്‍ വരെ യൂണിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.  നിലവില്‍ മഞ്ചേരി സ്വദേശികള്‍ക്ക് മാത്രമാണ് സേവനം ലഭ്യമാക്കുക.  യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മം മഞ്ചേരി  സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖാസി വി.പി. മുഹമ്മദ് മൗലവി നിര്‍വഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കോര്‍മത്ത് ഷൗക്കത്തലി അധ്യക്ഷനായിരുന്നു.  മേലാക്കം നൂര്‍ മസ്ജിദ് ഖത്തീബ് മുഫ്തി മുഹമ്മദ് മൗലവി, മുന്‍ എംഎല്‍എ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, ഡോ. റഫീഖ് അലി മഞ്ചേരി, മഞ്ചേരി  മെഡിക്കല്‍ കോളജ്  ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. ബിശ്വജിത്ത്, കച്ചേരിപ്പടി ജുമാ മസ്ജിദ് ഖാസി അബ്ദുറഹിമാന്‍ ബാഖവി, ഇ.കെ. ചെറി, നിവില്‍ ഇബ്രാഹിം, കരിപ്പാലി ഇബ്രാഹിം, ഫര്‍സ ബാപ്പുട്ടി, മുസ്ലിയാരകത്ത് അബ്ദുള്‍ ജബ്ബാര്‍, കെ. അബ്ദുനാസിര്‍, കാരാട്ട് റഊഫ്, വല്ലാഞ്ചിറ സക്കീര്‍, കെ. ജാഫര്‍ അലി, വി.എം. നിഷാദ് അലി, പി.സി.അന്‍വര്‍, ഓവുങ്ങല്‍ അലിക്കുട്ടി, കുഞ്ഞാപ്പുട്ടി, കെ.സലീം, അന്‍വര്‍ പുല്ലഞ്ചേരി, എ.കെ. ഫിറോസ്, വി.എം. സുലൈമാന്‍, നിസാര്‍ തരംഗിണി എന്നിവര്‍ പ്രസംഗിച്ചു.

VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി

VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം

മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു

 

Latest News