Sorry, you need to enable JavaScript to visit this website.

23 വര്‍ഷം ക്ഷമയോടെ കാത്തിരുന്ന പ്രവാസി, ഒടുവില്‍ ഭാഗ്യസമ്മാനമെത്തി- 8.33 കോടി രൂപ

ദുബായ്- ക്ഷമയാണ് ശക്തി എന്ന് പറയാറുണ്ട്. പ്രവാസം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമയോടെയുള്ള ആ കാത്തിരിപ്പിന് ശുഭാന്ത്യമായപ്പോള്‍ മുംബൈക്കാരനായ ഗോപാല്‍ ആ തത്ത്വം തെളിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മിലേനിയം മില്യനയറാണ് ഗോപാല്‍. 23 വര്‍ഷത്തോളം നിരാശയില്ലാതെ, ക്ഷമയോടെ കാത്തിരുന്ന ശേഷം ബുധനാഴ്ച അദ്ദേഹം ഒരു ദശലക്ഷം ഡോളര്‍ (8.33 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടി പുതുവര്‍ഷത്തേക്ക് പ്രവേശിച്ചു.

59 കാരനായ ഗൗഡ അശോക് ഗോപാല്‍ ഡി.ഡി.എഫിന്റെ 40-ാം വാര്‍ഷിക വേളയില്‍ ഡിസംബര്‍ 20 നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുത്തത്. 'എല്ലാ വര്‍ഷവും ടിക്കറ്റ് വാങ്ങുന്നത് എന്റെ സ്വഭാവമാണ് -അദ്ദേഹം പറഞ്ഞു.

23 വര്‍ഷം ദുബായില്‍ താമസിച്ച ഗോപാല്‍, 1999  ഡി.ഡി.എഫ് ആദ്യ നറുക്കെടുപ്പ് നടത്തുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു.'അന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല, ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു' -അദ്ദേഹം പറഞ്ഞു: 'ഡി.ഡി.എഫ് ടിക്കറ്റുകള്‍ ആദ്യമായി വാങ്ങുന്നവരില്‍ ഞാനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരു നീണ്ട ക്യൂവില്‍ നില്‍ക്കുകയായിരുന്നു, ആദ്യ നറുക്കെടുപ്പിലെ വിജയി എന്റെ തൊട്ടുമുന്നിലുള്ള വ്യക്തിയായിരുന്നു. 23 വര്‍ഷത്തിന് ശേഷം ഞാനും ഒരു വിജയിയായി- ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ഗോപാല്‍ പറഞ്ഞു.

 

Latest News