തിരുവനന്തപുരം - സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. 2024-ലെ ആദ്യ ഇടിവാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞ് പവന് 46800 രൂപയും ഗ്രാമിന് 5850 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 80.30 രൂപയും എട്ടു ഗ്രാമിന് 642.40 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 80,300 രൂപയാണ് വില.