Sorry, you need to enable JavaScript to visit this website.

വടക്കന്‍ അതിര്‍ത്തി മേഖലയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത, അറാറില്‍ മഴ

റിയാദ്- സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നില ചുവപ്പായി ഉയര്‍ത്തി. കനത്ത മൂടല്‍മഞ്ഞും അവസ്ഥയും ഒരു കിലോമീറ്ററോളം കാഴ്ച അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്.
അല്‍-ഉവൈഖിലയിലും അറാറിലും മുന്നറിയിപ്പ് സമയം ചൊവ്വ രാത്രി പതിനൊന്ന് മുതല്‍ ഇന്നു വരെയാണ്. ഈ സമയത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിവേഗ കാറ്റ്, ദൃശ്യപരതയുടെ അഭാവം, ആലിപ്പഴം, പേമാരി, ഇടിമിന്നല്‍ എന്നിവയും ഉണ്ടാകാം.

 

 

Latest News