Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയ്ഡഡ് സംവരണം, ജാതി സെൻസസ്: വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങി

തിരുവനന്തപുരം - വിവിധ ആവശ്യങ്ങളുന്നയിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം തുടങ്ങി. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കണമെന്നും കേന്ദ്രസംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകണം തുടങ്ങിയ ആവശ്യങ്ങളും  സമരക്കാർ ഉയർത്തുന്നുണ്ട്. 

രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നുവെന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണ്. ബിഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജാതി സർവേ നടത്തുകയും ബിഹാർ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇൻഡ്യ മുന്നണി അതിന്റെ പ്രധാന വാഗ്ദാനമായി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ, കേരള സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ നയം തിരുത്തണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽന്നും പ്രവർത്തകർ പങ്കെടുക്കുന്ന സമരം പാർട്ടി ദേശീയ ട്രഷറർ അതീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിക്കും. 

വൈകുന്നേരം മൂന്ന് മണി വരെയാണ് സമരം. 

ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗ സംഘടനകളുടെയും സംവരണ സമുദായങ്ങളുടെയും നേതാക്കൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.
 

Latest News