ദുബായ്- പുതുവത്സരപ്പിറവിയുടെ ആഘോഷം കഴിഞ്ഞ രാത്രിക്ക് ശേഷം വിദ്യാര്‍ഥിരള്‍ മടങ്ങിയത് പരീക്ഷക്കാലത്തിലേക്ക്. പുതുവത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങി. മഞ്ഞ നിറമുള്ള സ്‌കൂള്‍ ബസുകള്‍ ചൊവ്വാഴ്ച ദുബായ് റോഡുകളില്‍ ഇടംപിടിച്ചു.
മൂന്നാഴ്ചത്തെ ശീതകാല അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയതോടെ ഇനി തിരക്കേറിയ പഠനകാലം.
സാധാരണ സ്‌കൂള്‍ ദിനചര്യകളിലേക്ക് പുനഃക്രമീകരിക്കാന്‍ കുറച്ച് സമയമെടുക്കും, പക്ഷേ ഞങ്ങളുടെ വഴികളിലേക്ക് മടങ്ങുന്നത് എളുപ്പമാണെന്ന് ഞാന്‍ കരുതുന്നു- ജെംസ് അല്‍ ബര്‍ഷ നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ്സുകാരന്‍ ഹംദാന്‍ അലി പറഞ്ഞു. 'ഈ ടേം എനിക്ക് ഒരു സ്റ്റാര്‍ ഓഫ് ദി ടേം അവാര്‍ഡ് ലഭിക്കാന്‍ ആഗ്രഹിക്കുന്നു, അത് എന്റെ നീന്തലിന് വേണ്ടിയാണെങ്കില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.'
എമിറേറ്റിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നു.
'എനിക്ക് മോഡല്‍ പരീക്ഷകളുണ്ട്. മൂന്നാം ടേമില്‍ യഥാര്‍ത്ഥ പരീക്ഷകള്‍ക്കായി പരിശീലിക്കാന്‍ ഇത്് സഹായിക്കും. എന്നാല്‍ എല്ലാം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ സുഹൃത്തുക്കളേയും പ്രിയപ്പെട്ട അധ്യാപകരേയും.
ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയ ആയിരക്കണക്കിന് പ്രവാസികളും പുതുവത്സര ദിനത്തിലും അടുത്ത ദിവസവുമായി യു.എ.ഇയില്‍ മടങ്ങിയെത്തി.