ദുബായ്- പുതുവത്സരാഘോഷത്തിനിടെ 76,000 ദിര്‍ഹം നഷ്ടപ്പെട്ട വിനോദസഞ്ചാരിക്ക് അരമണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് പണം കണ്ടെത്തി നല്‍കി.
പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് പുലര്‍ച്ചെ 2 മണിക്ക് അതോറിറ്റിക്ക് ടൂറിസ്റ്റിന്റെ ഫോണ്‍ കോള്‍ ലഭിച്ചു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ടാക്‌സിയില്‍ തന്റെ ബാഗ് നഷ്ടപ്പെട്ടതായും 76000 ദിര്‍ഹം അതിലുണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു.
പോലീസ് സംഘം ഉടന്‍ തന്നെ ടാക്സി തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ടൂറിസ്റ്റ് സഞ്ചരിച്ച ടാക്സി കണ്ടെത്തി. സംസാരിച്ചു- ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ദുബായ് ടൂറിസ്റ്റ് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഉബൈദ് അല്‍ ജലാഫ് പറഞ്ഞു.
ദുബായ് പോലീസ് ആപ്പിലെ ദുബായ് പോലീസ് ടൂറിസ്റ്റ് സര്‍വീസ് വഴിയാണ് ടൂറിസ്റ്റ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.
പണം സംരക്ഷിക്കുന്നതില്‍ അങ്ങേയറ്റം സത്യസന്ധത പ്രകടിപ്പിച്ചതിലും പണം വീണ്ടെടുക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് തിരികെ നല്‍കുന്നതിനും അതോറിറ്റിയെ ഉടന്‍ സഹായിച്ച ടാക്‌സി ഡ്രൈവറെ ജലാഫ് പ്രശംസിച്ചു.
പണസഞ്ചിയും മുഴുവന്‍ തുകയും വീണ്ടെടുത്തതില്‍ വിനോദസഞ്ചാരി സന്തോഷം പ്രകടിപ്പിച്ചു. തന്റെ പരാതിയോട് ഉടനടി പ്രതികരിച്ചതിന് ദുബായ് പോലീസിന് അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു.