നിങ്ങൾ ഇതുപോലെ മുടി മുറിച്ചു കൊടുക്കുമോ? ഹരിതകര്‍മ സേനയുടെ മാതൃക

പുല്‍പള്ളിയില്‍ കേശദാനം നടത്തിയ ഹരിതകര്‍മസേനാംഗങ്ങള്‍.

പുല്‍പള്ളി-ഹരിതകര്‍മസേനാംഗങ്ങളായ 40 വനിതകള്‍ കേശദാനം നടത്തി. സംസ്ഥാനത്ത് ആദ്യമാണ് ഇത്രയും ഹരിതകര്‍മസേനാംഗങ്ങള്‍ ഒന്നിച്ച് കേശദാനം നടത്തുന്നത്. കാന്‍സര്‍ ബാധിച്ച് തലമുടി നഷ്ടമായ പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യമായി വിഗ് നല്‍കുന്നതിന്  തൃശൂര്‍ അമല മെഡിക്കല്‍ കോളേജ്, മീനങ്ങാടിയിലെ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, പുല്‍പള്ളിയിലെ കരിമം കൂട്ടായ്മ എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 12 ഇഞ്ച് വീതം മുടിയാണ്  ക്യാമ്പില്‍ പങ്കെടുത്തവര്‍ നല്‍കിയത്. സേനാംഗങ്ങളല്ലാത്ത 50 ഓളം പേരും മുടി ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ടി.എസ്.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.ബാബു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പ്രാസ്‌കോ, സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി ബത്തേരി, ഹരിതകര്‍മസേന പ്രസിഡന്റ് ജയ കുട്ടപ്പന്‍, കെ.ആര്‍.സജിത, അശ്വതി, കെ.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സൗദി ജയിലിലുള്ള ആബൂട്ടിയെ കാണാനില്ലെന്ന് നാട്ടിൽ വാർത്തകൾ പ്രചരിക്കുന്നു, മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശമന്ത്രിക്കും നിവേദനം

ബാബരി മസ്ജിദിൽ വിഗ്രഹപൂജക്ക് അനുമതി നൽകിയ മലയാളി; ആലപ്പുഴക്കാരന്‍ കെ.കെ.നായര്‍ വീണ്ടും മാധ്യമങ്ങളില്‍  

പുലര്‍ച്ചെ വീട്ടിലെത്തിയ കാമുകനേയും മകളേയും അച്ഛൻ വെട്ടിക്കൊന്നു; പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

Latest News