അറഫാ ദിനത്തിൽ വിതരണം ചെയ്തത് 52.8 ലക്ഷം സംസം ബോട്ടിലുകൾ

അറഫയിൽ തീർഥാടകർക്കിടയിൽ സംസം വെള്ളക്കുപ്പികൾ വിതരണം ചെയ്യുന്നു. 

മിനാ- അറഫാ ദിനത്തിൽ ഹജ്, ഉംറ മന്ത്രാലയം ഹജ് തീർഥാടകർക്കിടയിൽ വിതരണം ചെയ്തത് 52.8 ലക്ഷത്തിലേറെ സംസം വെള്ളക്കുപ്പികൾ. യുനൈറ്റഡ് സമാസിമ ഓഫീസ്, ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾ, പിൽഗ്രിംസ് ഗിഫ്റ്റ് സൊസൈറ്റി, ഇനായ ഇൻജാസ് പ്രൊജക്ട് എന്നിവയുമായി സഹകരിച്ചാണ് ഇത്രയും സംസം ബോട്ടിലുകൾ വിതരണം ചെയ്തത്. യുനൈറ്റഡ് സമാസിമ ഓഫീസുമായും മറ്റു പങ്കാളികളുമായും ചേർന്ന് മക്കയിലെയും അറഫയിലെയും മുസ്ദലിഫയിലെയും മിനായിലെയും താമസ സ്ഥലങ്ങളിൽ തീർഥാടകർക്ക് സംസം വിതരണം ചെയ്യുന്നുണ്ട്.  

Latest News