Sorry, you need to enable JavaScript to visit this website.

കീത്തടത്ത് കുടുംബ സംഗമം നടത്തി

കീത്തടത്ത് ആയിഷ ഹജ്ജുമ്മയും മക്കളും മരുമക്കളും പേരമക്കളും തറവാട്ട് മുറ്റത്ത് ഒത്തുചേർന്നപ്പോൾ .

ഇരിട്ടി- ഇരിക്കൂറിലെ  ഇരിക്കൂറിലെ പുരാതനവും പ്രശസ്തവുമായ കീത്തടത്ത് തറവാട്ടിലെ അംഗങ്ങൾ ഒത്തുചേർന്ന് കീത്തടത്ത് കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി.  കീത്തടത്ത് ആയിഷ ഹജ്ജുമ്മയുടെയും മർഹൂം പി കെ . കാദർ കുട്ടി ഹാജിയുടെയും മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് പുതുവർഷത്തലേന്ന്  വളളിത്തോടിലുള്ള അവരുടെ തറവാട് മുറ്റത്ത് ഒത്തുചേർന്നത്. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ ജില്ലാ ജോയന്റ് സെക്രട്ടറിയും ഇസ്ലാമിക കലാ സാംസകാരിക വിഭാഗം മുസാബഖ ജില്ലാ ചെയർമാനുമായ  ഷൗക്കത്ത് മൗലവി ഉദ്ഘാടനം ചെയ്തു. എൺപത്തഞ്ചോളം അംഗങ്ങളുടെ വല്യുമ്മയായ കീത്തടത്ത് ആയിഷ ഹജ്ജുമ്മയെ ആദരിച്ചു. കലാ സാംസ്കാരിക രംഗത്തും ആരോഗ്യ ജീവകാരുണ്യ രംഗത്തും സിനിമ സാഹിത്യ രംഗത്തും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ച മുസ്തഫ കീത്തടത്തിനുള്ള പുരസ്കാരം പായം  പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മന്നമ്പത്ത് ഹുസൈൻ കുട്ടി നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഗ്രാജുവേഷൻ, പി.ജി കോഴ്സുകളിൽ റാങ്കും ഗ്രേഡും നേടിയ കീത്തടത്ത് കുടുംബാംഗങ്ങളായ ഷഹല റയീസ്, റസൂൽ മുസ്തഫ, സയാൻ, സുഫാന, ഷസ, സഹറ, മിർഷാദ്, മിസ്ഹബ് , നൗറീനൻ ,റോഷിൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ആയിപ്പുഴ വാർഡ് മെമ്പർ അശ്രഫ് കൂരൻ, ഇസ്മായിൽ കീത്തടത്ത് ആശംസ നേർന്നു. എം.ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ കീത്തടത്ത് സ്വാഗതവും സഹീർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും വിവിധ പ്രോഗ്രാമുകളും നടന്നു. പരിപാടിക്ക് മുസ്തഫ കീത്തടത്ത്, റയീസ് കീത്തടത്ത്, ജംഷീർ, അബ്ദു , റമീസ്, ഷഹല , മഷ്റു, അനീസ,സഹീർ, റഫീഖ് നേതൃത്യം നൽകി.

 

 

Latest News