റിയാദ്- സൗദി അറേബ്യയിലെ അൽഹസ ജയിലിലടച്ച ഒമാൻ പ്രവാസിയെ കാണാനില്ലെന്ന് നാട്ടിൽ ഇപ്പോഴും വാർത്തകൾ പ്രചരിക്കുന്നു. മസ്‌കത്തില്‍നിന്ന് സൗദി വഴി നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശിയായ യുവാവ് ഒരു മാസമായിട്ടും വീട്ടിലെത്തിയില്ലെന്നാണ് വാർത്ത. എന്നാൽ പെരിങ്ങാടി പുതിയ റോഡ് നൌറസിലെ വള്ളില്‍ ആബൂട്ടിയെ ( 38 ) സൗദി ജയിലിലാണുള്ളത്. റിയാദ് വിമാനത്താവളത്തിൽ ബോഡിംഗ് പാസെടുത്ത യുവാവ് ഒരുമാസമായിട്ടും നാട്ടിലെത്തിയില്ലെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ആബൂട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ഇതേ വരെ ശരിയായ വിവരമില്ലെന്ന് കാണിച്ച് ആബൂട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്ത്യന്‍ എമ്പസി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍,, കേരള നിയമ സഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ.മുരളീധരന്‍ എം.പി., കേരള ഡി.ജി.പി. എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കയാണ്..
മസ്‌കത്തിലെ വാദി ഖബീര്‍ എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ആബൂട്ടി നാട്ടിലേക്ക് വരുമെന്നും ഒമാനില്‍നിന്ന് സൗദിയിലേക്ക് പോകുകയാണെന്നും മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു. റോഡ് വഴിയായിരുന്നു യാത്ര. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ടിക്കറ്റും എടുത്തതായി കോപ്പി സഹിതം ഉമ്മയ്ക്ക് വിവരം നല്‍കിയതാണ്. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ആബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാന്‍ ഉമ്മ ഷാഹിദ കോഴിക്കോട് ഏയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.. റിയാദില്‍ നിന്നുള്ള വിമാനം എത്തി യാത്രക്കാര്‍ മുഴുവന്‍ പുറത്തെത്തിയിട്ടും ആബൂട്ടി മാത്രം വന്നില്ല. മൂന്ന് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാതായതോടെ വിമാനത്താവള ഓഫീസില്‍ തിരക്കിയപ്പോള്‍ അങ്ങിനെ ഒരാള്‍ റിയാദില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മറുപടി കിട്ടിയത്. റിയാദില്‍നിന്ന് ബോര്‍ഡിംഗ് പാസ് എടുത്തതാണെങ്കിലും എമിഗ്രേഷന്‍ കഴിഞ്ഞിരുന്നില്ലെന്ന് തുടരന്വേഷണത്തില്‍ അറിഞ്ഞു.ആബൂട്ടിയെ കുറിച്ച് അന്വേഷണത്തിനു തുനിഞ്ഞ സാമൂഹിക പ്രവർത്തകർ കേസിൽ കുടുങ്ങുമായിരുന്നുവെന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വെളിപ്പെടുത്തിയിരുന്നു.
പ്രശ്നങ്ങളുടെ പൂർണ വിവരം അറിയാതെ, മനുഷ്യത്വം മാത്രം പരിഗണിച്ചു സഹായത്തിനിറങ്ങുന്ന സാമൂഹിക പ്രവർത്തകർ വഞ്ചിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ശിക്ഷാർഹമായ പശ്ചാത്തലമുള്ള പലരും അക്കാര്യം മറച്ചുവെച്ച് സഹായം തേടുകയും, സഹായിക്കാൻ മുന്നിട്ടിറങ്ങിയവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. സാമൂഹിക പ്രവർത്തകർ കുരുക്കിലാകുന്ന കാഴ്ച മാറിനിന്ന് ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽനിന്ന് സൗദി വഴി നാട്ടിലേക്ക് പോകുന്നതിനായി വന്ന മലയാളിയെ കാണാതായതായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഒമാൻ നാഷണൽ ഘടകമാണ് റിയാദ് സെൻട്രലിലേക്ക് വിവരം കൈമാറിയത്. ഇതു പ്രകാരം സോഷ്യൽ മീഡിയ വഴി തെരച്ചിൽ ആരംഭിച്ചു. എംബസിയിൽ വിവരം നൽകി. തുടർന്ന് ഐ.സി.എഫിന്റെ പ്രതിനിധിയെ സൗദിയിലെ സർക്കാർ വകുപ്പുകളിൽ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി എംബസി രേഖ നൽകുകയും ചെയ്തു.
റിയാദ് എയർപോർട്ട് വഴി നാട്ടിലേക്ക് പോകുന്നതിനായി ബോർഡിംഗ് പാസ് എടുത്തതായും എന്നാൽ എമിഗ്രേഷൻ പൂർത്തീകരിക്കാതെ ഇയാളെ കാണാതായി എന്നുമാണ് ആദ്യം പ്രചരിച്ചത്. എന്നാൽ, ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിൽ ഇയാൾ ഒമാനിൽ തന്നെയുള്ളതായി കാണിക്കുന്നു എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഇതിനിടയിലാണ് നിയമവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇയാളെ അൽഹസയിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി വിവരം ലഭിക്കുന്നത്. വിവരങ്ങൾ ആരായുന്നതിനുള്ള എംബസിയുടെ അനുമതി ഇല്ലായിരുന്നെങ്കിൽ ഐ.സി.എഫ് പ്രതിനിധിയും നിയമക്കുരുക്കിൽ പെടുമായിരുന്നു. പ്രതിയുമായി ബന്ധമുള്ള ആളെന്ന സംശയത്തിൽ കുറ്റം ചുമത്താനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.
തൊഴിലില്ല; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, ഏകനായി രണ്ടുവയസ്സായ മകന്‍
സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു