Sorry, you need to enable JavaScript to visit this website.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം - സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍  സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതില്‍ കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഭൂമി വിട്ടുനല്‍കിയാല്‍ കേരളത്തിലെ നിലവിലുള്ള റെയില്‍ വികസനം സാധ്യമാകില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ദക്ഷിണ റെയില്‍വേ പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ 187 ഹെക്ടര്‍ സ്ഥലമാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടര്‍ ആയി ചുരുക്കി. എന്നാല്‍ ഭൂമി വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന നിലപാടാണ് റെയില്‍വെ സ്വീകരിച്ചിട്ടുള്ളത്.

 

Latest News