തൃശൂര്‍ - നാളെ തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള ആദരവായി തൃശൂരില്‍ പടുകൂറ്റന്‍ മണല്‍ ചിത്രം. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പാണ് ഇതിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്. രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോഡിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍ നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീര്‍ക്കുന്നതെന്ന് മണല്‍ ചിത്രകാരന്‍ പറയുന്നു. പത്ത് ദിവസം എടുത്താണ് 51 അടി ഉയരമുള്ള ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും മണലില്‍ തീര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് ലോകറെക്കോര്‍ഡ് നേടാനാണ് സാധ്യതയുണ്ടെന്നും ഇതിന്റെ രൂപകല്‍പ്പനക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.