ഇടുക്കി - ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പശുവിനെ വളര്‍ത്തിയ കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തി മന്ത്രിമാര്‍. കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനുമാണ് വീട്ടിലെത്തിയാണ് മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംഭവിച്ചത് വലിയ ദുരന്തമാണ്. സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു. അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കും. നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. പലയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് കുട്ടിക്കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നത്.