ലഖ്നൗ- അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുസ്്‌ലിംകൾ പള്ളികളിലും ദർഗകളിലും ജയ് ശ്രീറാം മുഴക്കണമെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ഈ മാസം 22-നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന സമയത്ത് ജയ് ശ്രീറാം വിളിക്കണം എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ അഭ്യർത്ഥന.
ഇന്ത്യയിലെ മുസ്്‌ലിംകളും അഹിന്ദുക്കളിലുമുള്ള 99 ശതമാനവും രാജ്യത്തെ പൗരൻമാരാണ് എന്നും നമുക്കെല്ലാവർക്കും പൊതുവായ പൂർവീകരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവർ മതം മാറിയിരിക്കുന്നു, രാജ്യമല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. 'രാമമന്ദിർ, രാഷ്ട്ര മന്ദിർ - ഒരു പൊതു പൈതൃകം' എന്ന പുസ്തകം പ്രകാശനം ചെയ്യാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ എസ് എസ് അനുബന്ധ സംഘടനയായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ് ഇന്ദ്രേഷ് കുമാർ.