ജുബൈല്‍-സന്ദര്‍ശക വിസയിലെത്തിയ കുടുംബത്തെ സ്വീകരിച്ചതിനു തൊട്ടു പിന്നാലെ സൗദിയില് പാകിസ്ഥാനി യുവവിന് മരണം. ജുബൈലിലെ ടെക്‌നിക്കാസ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറായ ലാഹോര്‍ സ്വദേശി മുഹമ്മദ് ആതിഫ് അബ്ബാസ് (35) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുടുംബം നാട്ടില്‍നിന്നെത്തിയത്.
ഞായറഴ്ച വെളുപ്പിന് രണ്ടിനാണ് മുഹമ്മദിന്റെ ഭാര്യയും മൂന്നു മക്കളും സന്ദര്‍ശന വിസയില്‍ ദമാമില്‍ വിമാനമിറങ്ങിയത്. അസമയത്തെ െ്രെഡവിങ് ഒഴിവാക്കാനായി ജുബൈലില്‍ രാത്രി തങ്ങിയ ശേഷം താമസസ്ഥലമായ നാരിയയിലേക്ക് പിറ്റേന്ന് പകല്‍ പോകാന്‍ മുഹമ്മദ് തീരുമാനിക്കുകയായിരുന്നു.
ജുബൈലിലെ താല്‍ക്കാലിക താമസസ്ഥലത്ത് ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി.
പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഫ്‌വാനിയക്ക് അടുത്ത് തനാജിബ് മര്‍ജാന്‍ പ്രോജെക്ടില്‍ ആയിരുന്നു ജോലി. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ
സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും