അബുദാബി- പുതുവര്‍ഷത്തിലെ ആദ്യ ബിഗ്ടിക്കറ്റ് ലൈവ് നറുക്കെടുപ്പില്‍ അല്‍ ഐനിലെ സ്വകാര്യഡ്രൈവറായ ഇന്ത്യന്‍ പ്രവാസി മുനവര്‍ ഫൈറൂസ് 2 കോടി ദിര്‍ഹം (ഏകദേശം 45 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടി. ടിക്കറ്റ് വാങ്ങിയ 30 പേരടങ്ങുന്ന സംഘവുമായി മുനവര്‍ സമ്മാനം പങ്കിടും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും തന്റെ വലിയ വിജയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മുനവര്‍ പറഞ്ഞു.
ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ മുനവര്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചു. ''എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. കാരണം ഇത് സംഭവിക്കുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചില്ല. ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കും. 30 പേരടങ്ങുന്ന സംഘത്തോടൊപ്പം വാങ്ങിയ മഹത്തായ സമ്മാനം അവര്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യും.
ഡിസംബര്‍ 31 ന് ഉച്ചകഴിഞ്ഞ് നടന്ന തത്സമയ നറുക്കെടുപ്പില്‍, ഇന്ത്യന്‍, ഫലസ്തീന്‍, ലെബനീസ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള പത്ത് ഭാഗ്യശാലികളെയും പ്രഖ്യാപിച്ചു. ഓരോരുത്തര്‍ക്കും 100,000 ദിര്‍ഹം മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ ലഭിക്കും.