പെരിന്തല്‍മണ്ണ-വീട്ടിനുള്ളില്‍ കുടുങ്ങിയ വയോധികയെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. പെരിന്തല്‍മണ്ണ പുത്തൂര്‍ സ്ട്രീറ്റില്‍ മഠത്തില്‍ ശ്രീദേവി അമ്മ (86) യെയാണ് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേനാ
അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. വീടിന്റെ വാതില്‍ ബ്രേക്കര്‍ ഉപയോഗിച്ച് പൊളിച്ചു അകത്തു കയറിയപ്പോള്‍ തറയില്‍
വീണു കിടക്കുകയിരുന്നു ശ്രീദേവിഅമ്മ. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.
വീടിനകത്തെ ബാത്ത്്റൂമില്‍ നിന്നു മുറിയിലേക്കു വരുന്നതിനിടെ തെന്നി വീണതാണെന്നു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. ഇവരും കിടപ്പുരോഗിയായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പെരിന്തല്‍മണ്ണ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. സാജു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.ടി. രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ആര്‍. രഞ്ജിത്, എ.പി. സഫീര്‍, പി.കെ. മുഹമ്മദ് അലി, ഹോം ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, മുരളി എന്നിവര്‍ പങ്കെടുത്തു.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ
സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും