Sorry, you need to enable JavaScript to visit this website.

പഞ്ചായത്ത് വിളിച്ചു; ഷൂട്ടേഴ്‌സ് സംഘമെത്തി നാല് കാട്ടുപന്നികളെ വീഴ്ത്തി

കാട്ടു പന്നികളെ വെടിവെച്ചിട്ട സംഘത്തോടൊപ്പം കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ,വൈസ് പ്രസിഡന്റ് ടി.കെ മാഹന്‍ദാസ്,വാര്‍ഡ് അംഗം ജിഗുന എന്നിവര്‍

കുറ്റ്യാടി -  കാട്ടു പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പന്നികളെ പിടികൂടാന്‍ ശ്രമം തുടങ്ങി. വേളം,കുറ്റിയാടി  പഞ്ചായത്തുകളിലെ വലക്കെട്ട്,നിട്ടൂര്‍  മേഖലകളില്‍ ഷൂട്ടേഴ്‌സ് സംഘമെത്തി നാല് കാട്ടു പന്നികളെ വെടി വെച്ചു കൊന്നു. ഇവിടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും മനുഷ്യന് ഇറങ്ങി നടക്കാന്‍ പോലും ഭീഷണി ഉയര്‍ന്നതായി പരാതി വന്നതിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഷൂട്ടേഴ്‌സ് സംഘത്തെ വിളിച്ചത്.
കര്‍ഷക കൂട്ടായ്മയായ കിഫിയുടെ കോഴിക്കോട് ജില്ലയിലെ ഷൂട്ടേ്‌സ് ടീമാണ് തിങ്കളാഴ്ച മേഖലയിലെത്തിയത്. ടീമിന്റെ സംസ്ഥാന ലീഡര്‍  ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘത്തെ സഹായിക്കാന്‍ അംഗീകൃത പ്രാദേശിക ഷൂട്ടര്‍മാരും പന്നികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച മൂന്ന് നായ്കളുമുണ്ടായിരുന്നു. മേഖലയില്‍ വലിയ തോതില്‍ പന്നികളുടെ സാന്നിധ്യം സംഘം സ്ഥിരീകരിച്ചു.
 കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് ഷീട്ടേഴ്‌സ് ടീം ലീഡര്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. സര്‍ക്കാരില്‍ നിനന്ന് ഇനിയും പ്രോത്സാഹനം ലഭി്ച്ചാല്‍ കര്‍ഷകരെ രക്ഷിക്കാനാകുമെന്ന് അദ്ദേഹം  പറഞ്ഞു. കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ,വെസ് പ്രസിഡന്റ് ടി.കെ  മോഹന്‍ദാസ്,വാര്‍ഡ് അംഗം ജുഗുന തെക്കയില്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും

Latest News