അങ്കമാലി-സൈക്കിളില്‍ ഇന്ത്യ ചുറ്റിയടിക്കുക എന്ന സ്വപ്നവുമായി അജ്മല്‍ ശാസ്താംകോട്ട അങ്കമാലിയിലെ ഹോട്ടലില്‍ പണിത്തിരക്കിലാണ്. ജനുവരി പത്തിന് ശാസ്താംകോട്ടയില്‍നിന്ന് യാത്ര ആരംഭിച്ച് ആറ് മാസം കൊണ്ട് തിരിച്ചെത്തുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കിലും ആഗ്രഹ സഫലീകരണത്തിനായി ആറ് മാസമെന്നത് നീളാം.
ഇതിന് ഫണ്ടിനായി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി പണിയെടുത്ത് ഒരോന്നായി സ്വരുക്കൂട്ടുകയാണ് അജ്മല്‍ എന്ന ചെറുപ്പക്കാരന്‍. സഹപാഠി അഖില്‍.എ.എസും സൈക്കിളില്‍ ഇന്ത്യ ചുറ്റല്‍ എന്ന പരിപാടിക്ക് കൂട്ടിനുണ്ട്. ഇന്ത്യയെ മൊത്തമറിയുക എന്നതിനുമപ്പുറം ഇന്ത്യയിലെ ഓരോ ജില്ലകളിലൂടെയും കടന്ന് പോയി വൈവിധ്യം മനസ്സിലാക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്.
യാത്രയുടെ ഫണ്ടിനായി ആദ്യം ചെന്നൈയില്‍ ജോലി ചെയ്തു പിന്നെ എറണാകുളത്ത് സ്റ്റുഡിയോവില്‍ ജോലി ചെയ്തു. അങ്കമാലിയിലെത്തുമ്പോള്‍ ഹോട്ടല്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതിന്റെ പിന്നിലും ഒരു ലക്ഷ്യമുണ്ട്. മറ്റ് ജോലികളില്‍ നിന്ന് കൂടുതല്‍ വരുമാനം ജോലി ചെയ്ത് കിട്ടുന്ന തുകയ്ക്കുമപ്പുറം ആള്‍ക്കാരുമായുള്ള സഹകരണം, പെരുമാറ്റരീതി ഒക്കെ പഠിക്കുവാന്‍ ഇത് അവസരമാക്കുന്നു.
ജനുവരി പത്തിനാണ് കൂട്ടുകാരുടെ യാത്രക്ക് തുടക്കമാകുന്നത്.
സഞ്ചരിക്കാന്‍ ആഗ്രഹമുള്ള ഏതൊരാള്‍ക്കും ഉപകാരമാകുന്ന രീതിയിലുള്ള ഒരു സംഭാവന നല്‍കുക കൂടി യാത്രയുടെ ലക്ഷ്യമാണെന്ന് അജമല്‍ പറയുന്നു.
കേരളത്തിലെ 14 ജില്ലകളിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ ഒരു സൈക്കിളിംഗ് പോയിന്റ് തുടങ്ങുക എന്നതാണ് പരമമായ ലക്ഷ്യം. സൈക്കിളേഴ്‌സിന് പാക്കേജ് പോലെ ഈ പോയിന്റുകളില്‍ സൗജന്യ താമസം, സൗജന്യ ഭക്ഷണം നല്‍കി കൊണ്ട് കഫേ പോലെ തുടങ്ങുകയെന്നതും അതില്‍പ്പെടുന്നു. അത് ഓള്‍ ഇന്ത്യ തലത്തില്‍ ചെയ്യുവാനും ആഗ്രഹമുണ്ട്.
ഇന്ത്യ മുഴുവന്‍ കറങ്ങി കാണുകയെന്ന് വലിയ ചെലവില്ലാതെ രീതിയിലേക്ക് മാറ്റിയെടുക്കുക ആത്യന്തിക ക്ഷ്യമാണെന്നും അജ്മല്‍ പറയുന്നു. യുവാക്കള്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണെന്നും സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും പറയുന്നവരെ കൂടി ചേര്‍ത്ത് പിടിച്ച് കൊണ്ട് തന്റെ സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായി ഏതറ്റം വരെ പോകുവാനും കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുവാന്‍ കഴിയുന്നിടത്താണ് ഈ സൈക്കിളില്‍ ഇന്ത്യ ചുറ്റല്‍ എന്ന യാത്ര അക്ഷരാര്‍ത്ഥത്തില്‍ സഫലമാകുന്നത്.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ