അറഫ- പാപങ്ങള്‍ മുഴുവന്‍ കാരുണ്യവാനായ നാഥനുമുന്നില്‍ ഇറക്കിവെച്ച് തീര്‍ഥാടകര്‍ പിറന്ന കുഞ്ഞിനെ പോലെ വിശുദ്ധ മനസ്സുമായി മടങ്ങിയ അറഫയില്‍ ഒരു ആണ്‍ുകഞ്ഞ് പിറന്നു.
തീര്‍ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയിലെ ജബലുറഹ്്മ ആശുപത്രയില്‍ ജോര്‍ദാന്‍കാരിയായ തീര്‍ഥാടകക്കാണ് ആണ്‍കുഞ്ഞ് പിറന്നതെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയില്‍ ലഭിച്ച കരുതലും പരിചരണവും കണക്കിലെടുത്ത് കുഞ്ഞിന് പിതാവ് ആശുപത്രി ഡയരക്ടറുടെ പേരുനല്‍കി-വാധ.
മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.