നജ്‌റാന്‍- ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നജ്‌റാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ചു. നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാരുണ്ടെന്നും ഭൂരിഭാഗവും ചാരായ വാറ്റിനും കടത്തിനും ലഹരി ഗുകളികകള്‍ക്കും ശിക്ഷിക്കപ്പെട്ടവരാണെന്നും കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കൗണ്‍സിലറുമായ സലീം ഉപ്പള പറഞ്ഞു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ പരസ് മീണ, മുഹമ്മദ് ഫൈസല്‍ എന്നിവരെ സലീം ഉപ്പളയോടൊപ്പം ഹനിഫ കാസര്‍കോടും അനുഗമിച്ചു.
ചാരയവാറ്റിന് പിടിയിലായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഒരു മലയാളി ഒഴികെ ബാക്കുയുള്ളവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
ജയില്‍ ഉദ്യോഗസ്ഥന്‍ ജാഫര്‍ ഖഹ്താനിയുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
ചാരയക്കേസില്‍ ശിക്ഷ പൂര്‍ത്തിയായ മലയാളിക്ക് ഈ മാസം നാട്ടിലേക്ക് മടങ്ങാനാകും. 94,000 രൂപ സ്‌പോണ്‍സര്‍ക്ക് നല്‍കാനുള്ള കേസില്‍ അബ്ദുറഹ്മാന്‍ എന്ന മലയാളി ജയിലില്‍ കഴിയുന്നുണ്ട്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വി.എസ്.എഫ് ഓഫീസും സന്ദര്‍ശിച്ചു.
രാഹുല്‍ ഒരു എം.പി മാത്രം, വല്ലാതെ പൊക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
VIDEO രാഹുലും സോണിയയും ചേര്‍ന്ന് ജാമുണ്ടാക്കി; അതിനിടയില്‍ രാഷ്ട്രീയവും ഇഷ്ടങ്ങളും ഓർമകളും
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ