തിരുവനന്തപുരം - അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കല്ലറയില്‍ മധ്യവയസ്‌കരായ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്‌ലാച്ചി കുഴിയില്‍ വീട്ടില്‍ കൃഷ്ണന്‍ ആചാരി (63) വസന്തകുമാരി (58) എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മകന്‍ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ പോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ സജി പിതാവിനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണന്‍ ആചാരിയെയും വസന്തകുമാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നുവെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും പോലീസ് പറുന്നു.