Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാഴവട്ടത്തിന്റെ ഇടവേള, സഞ്ജീവിന് വീണ്ടും മെഡല്‍

ഒരു വ്യാഴവട്ടത്തിന്റെ ഇടവേളക്കു ശേഷം സഞ്ജീവ് രാജ്പുത് ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മെഡല്‍ നേടി. 2006 ലെ ദോഹ ഗെയിംസില്‍ വെങ്കലം കരസ്ഥമാക്കിയ മുപ്പത്തേഴുകാരന്‍ ഇത്തവണ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെളളിത്തിളക്കത്തിലേക്കുയര്‍ന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചാമ്പ്യനാണ്. സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ നിരാശപ്പെടുത്തിയ സഞ്ജീവ് നീലിംഗിലും പ്രോണിലും മികച്ച പ്രകടനത്തോടെയാണ് ചൈനയുടെ സിഷെംഗ് ഹുയിക്ക് തൊട്ടുപിന്നിലെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2006 ല്‍ വെങ്കലവും 2014 ല്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. 

Latest News