മലപ്പുറം- മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വാഹനങ്ങളോടുള്ള കമ്പം പുതുമയുള്ളതല്ല. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കയാണ്.
ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന അദ്ദേഹം പൂതിയൊരു ആഡംബര വഹാനമാണ് കൂടി വാങ്ങിയിരിക്കയാണ്.
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയിരിക്കുന്നത്.
1.82 കോടി രൂപ എക്‌സ് ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ.്‌യു.വിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തില്‍ വരുന്ന ഓണ്‍റോഡ് വില. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില.
കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഡീലറായ മുത്തൂറ്റ് മോട്ടോര്‍സില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി പുതിയ വാഹനം വാങ്ങിയിരിക്കുന്നത്. എംഎല്‍എയുടെ വീട്ടിലെത്തി റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഓട്ടോബയോഗ്രഫി ഡെലിവറി ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിപണിയിലുള്ള ജനപ്രിയ മോഡലുകളില്‍ ഒന്നാണ്. സെലിബ്രിറ്റികളുടെ പ്രിയങ്കരമായ ഈ ആഡംബര എസ്‌യുവി പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഡീസല്‍ എഞ്ചിനുള്ള ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്തത്.
കൂടുതൽ വാർത്തകൾ വായിക്കാം
നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ
ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു, തെക്കന്‍ കേരളത്തില്‍ മഴ പെയ്യും, കാറ്റിനും കടലാക്രമണത്തിനും സാധ്യത
എന്തു പട്രോളിംഗ്; പടക്കപ്പലുകള്‍ക്കിടയിലൂടെ വീണ്ടും ഹൂതി മിസൈല്‍, ചരക്കു കപ്പലില്‍ പതിച്ചു