കല്‍പറ്റ-നിയമപരമായി ദാമ്പത്യബന്ധം വേര്‍പിരിഞ്ഞയാളെ മുന്‍ ഭാര്യയും ബന്ധുക്കളും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായി. കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി മൊയ്തുവിന്റെ പരാതിയിലാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ.ബൈജുനാഥിന്റെ ഇടപെടല്‍. കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പരാതി അന്വേഷിച്ച് നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
2020 ജൂണ്‍ നാലിനായിരുന്നു മൊയ്തുവിന്റെ വിവാഹം. ഒരു മകളുണ്ട്. 2023 ജൂലൈ 29ന് മലപ്പുറം കുടുംബകോടതി ഉത്തരവായതിന്റെ അടിസ്ഥാനത്തിലാണ് വിവാഹബന്ധം വേര്‍പെടുത്തിയത്. പ്രതിമാസം 2,500 രൂപ മകള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവായിരുന്നു. മുന്‍ ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാത്തിനാല്‍ കോടതി നിര്‍ദേശിച്ച തുക മകള്‍ക്ക് ലഭ്യമാക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ്
മുന്‍ ഭാര്യയും ബന്ധുക്കളും സമൂഹമാധ്യമത്തിലൂടെ അപമാനിക്കാന്‍ തുടങ്ങിയതെന്നു പരാതിയില്‍ വിശദീകരിച്ചിരുന്നു.
സമസ്ത സമ്മേളനത്തിന്റെ മറവില്‍ 100 രൂപ ചലഞ്ച് പിരിവ്; പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു