ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പീഡിപ്പിച്ച പിതാവിന് 95 വര്‍ഷം കഠിനതടവ്

കണ്ണൂര്‍-പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിനതടവും 2.25 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറക്കല്‍ സ്വ ദേശിയായ 51 കാര നെയാണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി.നിഷ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാല് വര്‍ഷവും എട്ട് മാസവുംകൂടി ശിക്ഷ അനുഭവിക്കണം.     
പതിമൂന്നുകാരിയെ എട്ടാക്ലാസില്‍ പഠിക്കു മ്പോഴും അതിന് മുമ്പും ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു. അസുഖ ബാധയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരം തിരക്കിയപ്പോഴാണ് പിതാവ് പീഡനത്തിനിരയാക്കിയ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വളപട്ടണം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വളപട്ടണം പോലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.
കേസില്‍ കോടതി 21 സാക്ഷി കളെ വിസ്തരിക്കുകയും 25 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. വളപട്ടണം പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍മാരാ യിരുന്ന പി വി രാജന്‍, എം കൃഷ്ണന്‍, പി വി നിര്‍മല എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.പ്രീതകുമാരി ഹാജരായി.

കൂടുതൽ വാർത്തകൾ വായിക്കാം

VIDEO രണ്ട് മുസ്ലിം വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു; പ്രതികള്‍ യുവവാഹിനിക്കാര്‍, നാല് പേർ അറസ്റ്റിൽ

സമസ്ത സമ്മേളനത്തിന്റെ മറവില്‍ 100 രൂപ ചലഞ്ച് പിരിവ്; പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

Latest News